അസാപ് കേരളയുമായി സഹകരിച്ച് കാനറ ബാങ്ക് സ്‌കില്‍ ലോണ്‍ മേള നാളെ (15.10.2022)

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുമായി സഹകരിച്ച് കാനറ ബാങ്ക്, വിദ്യാര്‍ഥികള്‍ക്കും അഭ്യസ്ത വിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്കുമായി സ്‌കില്‍ ലോണ്‍ മേള നാളെ (15.10.2022) താഴെ പറയുന്ന കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ നടത്തും. ഗവ.കോളേജ് ഫോര്‍ വിമന്‍, വഴുതക്കാട്, തിരുവനന്തപുരം (9495 999 646), ഗവ.ഗേള്‍സ് എച്ച്.എസ്.എസ് അടൂര്‍, പത്തനംതിട്ട (9495 999 668), ഗവ. കോളേജ് (ആര്‍ട്സ് ആന്‍ഡ് സയന്‍സ്) നാട്ടകം, കോട്ടയം (9495 999 753), കാനറ ബാങ്ക് ആലപ്പുഴ, ബി.ജെ റോഡ്, ആലപ്പുഴ (9495 219 570), കട്ടപ്പന മുനിസിപ്പാലിറ്റി, ഇടുക്കി (9495 999 721), ജില്ലാ കളക്ട്രേറ്റ്, പാലക്കാട് (9495 999 703), കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍, പേരാമ്പ്ര, കോഴിക്കോട് (9495 999 783).

നിലവില്‍ പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍ മേഖലയില്‍ അധിക നൈപുണ്യം നേടുന്നതിന് ജാമ്യമോ ഈടോ ഇല്ലാതെ 5000 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ നൈപുണ്യ വായ്പ ലഭ്യമാക്കും. കോഴ്സ് കാലയളവിലും തുടര്‍ന്നുള്ള ആറു മാസവും മൊറട്ടോറിയവും മൂന്നു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തിരിച്ചടവ് കാലാവധിയും ഉണ്ടാകും. അസാപ് കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, എന്‍എസ്‌ക്യൂഎഫ്/ എന്‍എസ്ഡിസി അംഗീകൃതമായ കോഴ്‌സുകള്‍ ചെയ്യുന്ന മറ്റു കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...