കേരളത്തിൽ കാൻസർ രോഗികൾ പെരുകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ ആശങ്കപ്പെടുത്തുന്ന വിധം ക്യാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നുവെന്ന് കണക്കുകൾ. കഴിഞ്ഞ വർഷം മാത്രം അറുപത്തിയാറായിരം പുതിയ രോഗബാധിതരാണ് ചികിത്സ തേടിയത്. കൃത്യസമയത്ത് രോഗം കണ്ടെത്തി ചികിത്സ തേടിയില്ലെങ്കിൽ കൂടുതൽ സങ്കീ‍ർണതകൾ ഉണ്ടാവുമെന്നാണ് വിദഗ്ധർ പറയുന്നത്. ആശങ്കപ്പെടുത്തുന്നതാണ് പുറത്ത് വരുന്ന കണക്കുകളും റിപ്പോർട്ടുകളും. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിലെ അർബുദ രോഗികളുടെ എണ്ണം. ജീവിതശൈലിയിലെ മാറ്റങ്ങളും പുതിയ ഭക്ഷണരീതികളും രോഗികളുടെ എണ്ണം കൂടാൻ കാരണമായെന്നാണ് പഠന റിപ്പോർട്ടുകൾ. സംസ്ഥാനത്തെ മൂന്ന് അപ്പെക്സ് ക്യാൻസർ സെന്ററുകളിലും മെഡിക്കൽ കോളേജ് ആശുപത്രികളിലുമായി പ്രതിദിനം നൂറിലധികം ആളുകളാണ് ചികിത്സക്കെത്തുന്നത്. ജനസംഖ്യാധിഷ്ഠിത ക്യാൻസർ രജിസ്ട്രി പ്രകാരം സ്ത്രീകളിൽ കൂടുതലും സ്തനാർബുദവും ഗർഭാശയഗളാർബുദവും. പരുഷൻമാരിൽ ശ്വാസകോശ ക്യാൻസർ രോഗബാധിതരാണധികം.

തെക്കൻ ജില്ലകളിലെ പുരുഷൻമാരിൽ പ്രോസ്റ്റേറ്റ് കാൻസറും സ്ത്രീകളിൽ തൈറോയിഡ് ക്യാൻസറും കൂടുതലായി കണ്ടു വരുന്നു. വടക്കൻ ജില്ലകളിലെ ആമാശയ ക്യാൻസർ തെക്കൻ ജില്ലകളിലേക്കാൾ കൂടുതലാണ്. കുട്ടികളിൽ രോഗം ബാധിക്കുന്നതും ക്രമാധീതമായി ഉയരുന്നു. മലീനീകരണം കൂടുന്ന പ്രദേശങ്ങളിൽ കൂട്ടത്തോടെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും വർധന. പലപ്പോഴും മൂന്ന് നാലു സ്റ്റേജുകളിലെത്തുമ്പോഴാണ് രോഗ നിർണയം നടക്കുന്നത്. ആർദ്രം ജീവിതശൈലി രോഗ നിർണയ ക്യാമ്പെയിന്‍റെ ഭാഗമായി സംസ്ഥാനത്ത് മുപ്പത് വയസിന് മുകളിലുള്ള ഒന്നരകോടി ആളുകളിൽ പരിശോധന നടത്തിയതിൽ 9 ലക്ഷം പേരെയാണ് കാൻസർ സ്ക്രീനിങ്ങ് റഫർ ചെയ്തത്. ചികിത്സയ്ക്ക് ചെലവാകുന്ന വൻ തുക, രോഗികൾക്ക് ആനുപാതികമായി ചികിത്സ സംവിധാനങ്ങൾ ഇല്ലാത്തതും ചില പ്രതിസന്ധികളാണ്. എല്ലാ ജില്ലകളിലും ഓങ്കോളജി ക്ലിനിക്കൽ തുടങ്ങുമെന്നാണ് സർക്കാർ പ്രഖ്യാപനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...

മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം

0
ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി...

വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ...

0
ഡൽ‌ഹി: വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഐഎം ജനറൽ...

സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു ; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക്...