പൊന്‍കുന്നം : സ്ഥാനാര്‍ഥിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വെള്ളിയാഴ്ച വരെ മറ്റ് സ്ഥാനാര്‍ത്ഥികളും പ്രചാരണത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഒന്നാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിക്കും ഭര്‍ത്താവിനുമാണ് കൊവിഡ് കണ്ടെത്തിയത്. പ്രചാരണത്തില്‍ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പരിശോധനയ്ക്ക് വിധേയരായത്. മറ്റ് സ്ഥാനാര്‍ത്ഥികളും കൊവിഡ് ബാധിതയ്ക്കൊപ്പം ഒരേ ദിവസമാണ് പത്രിക നല്‍കിയത്. വെള്ളിയാഴ്ച പരിശോധനയ്ക്ക് ശേഷം രോഗം കണ്ടെത്താത്തവര്‍ക്ക് പ്രചാരണത്തിനിറങ്ങാമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ സ്ഥാനാര്‍ത്ഥിക്ക് കോവിഡ് ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
RECENT NEWS
Advertisment