തിരുവനന്തപുരം : പരമ്പരാഗതമായി കോൺഗ്രസിനെ തുണച്ച വിഭാഗങ്ങൾ അകന്നത് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് കെ മുരളീധരൻ. എന്നാൽ ഇത് പരിഹരിക്കാനാകും. സ്ഥാനാർത്ഥി നിർണയത്തിൽ യുവ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് താഴെത്തട്ടിലുള്ള കോൺഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണം. തത്ക്കാലം മറ്റ് പദവികൾ ഏറ്റെടുക്കില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.