ജോസ് കെ.മാണി എംപി സ്ഥാനം രാജിവെച്ചു ; നിയമസഭയിലേക്ക് മത്സരിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. യുഡിഎഫിന്‍റെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച എം.പി സ്ഥാനം ജോസ്.കെ മാണി രാജിവെക്കാത്തതിനെതിരെ കോണ്‍ഗ്രസ് വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിക്കുന്നതിന് മുന്നോടിയായിട്ടുകൂടിയാണ് ജോസിന്റെ രാജിയെന്നാണ് സൂചന. ജോസ് കെ.മാണി രാജിവച്ച ഒഴിവില്‍ വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ ലഭിക്കുമെന്നും സൂചനകളുണ്ട്.

ഗുജറാത്തിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ഒപ്പം തിരഞ്ഞെടുപ്പ് വരുമെന്നാണ് ഇടതു മുന്നണിയുടെ കണക്കു കൂട്ടല്‍. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും അനുകൂല നടപടികള്‍ ഉണ്ടായതോടെയാണ് രാജ്യസഭാ എംപി സ്ഥാനം ജോസ് കെ മാണി രാജിവെക്കുന്നത്. കേരള കോണ്‍ഗ്രസിന് തന്നെ തിരികെ ലഭിക്കുന്ന രാജ്യസഭാ സീറ്റില്‍ ആര് മത്സരിക്കണമെന്ന കാര്യം പീന്നീട് തീരുമാനിക്കും. മുതിര്‍ന്ന നേതാക്കളായ സ്റ്റിഫന്‍ ജോര്‍ജ്, പികെ സജീവ്, പിടി ജോസ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...