തലസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട ; ബാലരാമപുരത്ത് നിന്ന് 2ക്വിന്റല്‍ കഞ്ചാവ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കഞ്ചാവുവേട്ട. രണ്ട് കാറുകളില്‍ കടത്താന്‍ ശ്രമിച്ച 200 കിലോ കഞ്ചാവാണ് ബാലരാമപുരത്തിന് സമീപത്തുവെച്ച്‌ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിന്തുടര്‍ന്ന് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതാണ് കഞ്ചാവ്.

എക്‌സൈസ് സംഘം വാഹനം കുറുകെയിട്ട് തടഞ്ഞതോടെ കഞ്ചാവുകടത്തുകയായിരുന്ന കാറുകള്‍ ഡിവൈഡറിലിടിച്ച്‌ നിന്നു. എക്‌സൈസുകാരെ ആക്രമിച്ച്‌ കാര്‍ വീണ്ടും മുന്നോട്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും മല്‍പ്പിടിത്തത്തിലൂടെ രണ്ട് പേരെ എക്സൈസ് സംഘം കീഴടക്കുകയായിരുന്നു. മറ്റുളളവര്‍ ഓടി രക്ഷപ്പെട്ടു. ജോമിസ്,സുരേഷ് എന്നിവരാണ് എക്‌സൈസ് കസ്റ്റഡിയിലുളളത്. ഇവര്‍ തിരുവനന്തപുരം സ്വദേശികളാണ് എന്നാണ് റിപ്പോര്‍ട്ട്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സി.ഐ.അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ 99 % വിഷയങ്ങളിലും ധാരണയെന്ന് യുഎസ് അംബാസഡർ

0
ദില്ലി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ...

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം : എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ...

0
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത്...

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...