തിരുവനന്തപുരം : ലോറിയുടെ രഹസ്യ അറയില്‍ കടത്തുകയായിരുന്ന 500 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. ആറ്റിങ്ങല്‍ തിരുവനന്തപുരം ദേശീയപാതയില്‍ കോരാണി ജങ്ഷന് സമീപത്തുവെച്ചാണ് നാഷണല്‍ പെര്‍മിറ്റ് കണ്ടെയ്നര്‍ ലോറിയില്‍ കടത്തിയ കഞ്ചാവ് പിടിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് ഇത്. വാഹനത്തില്‍ ഉണ്ടായിരുന്ന പഞ്ചാബ് സ്വദേശി കുല്‍വന്ത് സിങ്, ഝാര്‍ഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് കഞ്ചാവ് കൊടുത്തയച്ചവരെ പറ്റിയും ഇവിടെ കൈപ്പറ്റുന്നവരെ കുറിച്ചും വ്യക്തമായ സൂചനകള്‍ ലഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിപണിയില്‍ 20 കോടിയോളം വിലവരുന്നതാണ് പിടികൂടിയ കഞ്ചാവ്.
ആറ്റിങ്ങലില്‍ 20 കോടിയുടെ കഞ്ചാവ് വേട്ട ; പിടികൂടിയത് 500 കിലോ – രണ്ടുപേര്‍ അറസ്റ്റില്‍
RECENT NEWS
Advertisment