കൊല്ലം: തമിഴ്നാട്ടില്‍ നിന്നും കഞ്ചാവുമായി വന്ന രണ്ടു പേരെ കൊല്ലത്ത് എക്സൈസ് സംഘം പിടികൂടി. പോളയത്തോട് സ്വദേശികളായ രജേന്ദ്രന്‍, വിശാഖ് എന്നിവരെയാണ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് രണ്ടരക്കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്. ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ സനുവിന് കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബി സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ സംഘം രണ്ട് ടീമുകളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടാനായത്.
തമിഴ്നാട്ടില്‍ നിന്നും കഞ്ചാവുമായി വന്ന രണ്ടു പേരെ കൊല്ലത്ത് എക്സൈസ് സംഘം പിടികൂടി
RECENT NEWS
Advertisment