പിക്കപ്പ് വാന്‍ മോഷ്ടിച്ച കേസില്‍ മൂന്നുപേരെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ബത്തേരി : രണ്ടുമാസം മുമ്പ്  ബത്തേരി റഹ്മത്ത് നഗര്‍ സ്വദേശിയായ ജിനീഷിന്റെ പിക്കപ്പ് വാന്‍ മോഷ്ടിച്ച കേസില്‍ മൂന്നുപേരെ പോലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ അങ്ങാടിപ്പുറം പള്ളിപ്പുറം വീട്ടില്‍ മുഹമ്മദാലി (43), തേലക്കാട് തളിയില്‍ രത്നകുമാര്‍ (42), തമിഴ്‌നാട് ചേരമ്പാടി മഞ്ഞംപ്രിയത്തില്‍ നസീര്‍ (55) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ബത്തേരി എസ്.ഐ. പി.ജി. രാംജിത്തിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.ഡി. സന്തോഷ്, സിവില്‍ പോലീസ് ഓഫീസര്‍ എ.വി. നൗഫല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

രണ്ടുമാസം മുമ്പാണ് ഇവര്‍ ജിനീഷിന്റെ പിക്കപ്പ് വാന്‍ മോഷ്ടിച്ചത്. മോഷ്ടിച്ച പിക്കപ്പ് വാന്‍ തമിഴ്‌നാട്ടില്‍ വിറ്റെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ വിവരം. പ്രതികള്‍ മുമ്പ്  കഞ്ചാവുകേസുകളില്‍ പ്രതികളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുന്നറിയിപ്പില്ലാതെ കമ്പനി പൂട്ടി മുങ്ങി ; 700 ജീവനക്കാരുടെ ജീവിതം വഴിമുട്ടിച്ച ഐടി കമ്പനി...

0
മുംബൈ: മഹാരാഷ്ട്രയിൽ ജീവനക്കാർക്ക് യാതൊരുവിധ മുൻകൂർ സൂചനയും നൽകാതെ ഒരു ഐടി...

സമരത്തിന് യുവാക്കൾ സ്വന്തം പണവുമായി എത്തും ; സിജെപി സ്ഥാപകന്റെ സന്ദർശന തീയതി പ്രഖ്യാപിച്ച്...

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ വരും...

48 ടീമുകൾ, 104 പോരാട്ടങ്ങൾ ; ചരിത്രത്തിലെ ഏറ്റവും വലിയ ഫിഫ ലോകകപ്പിന് കൗണ്ട്ഡൗൺ...

0
മെക്സിക്കോ സിറ്റി: ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ആഗോള...

സെന്‍സസ് 2027 : ജൂണ്‍ 16 മുതല്‍ സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താം

0
തിരുവനന്തപുരം : ആദ്യ ഡിജിറ്റല്‍ സെന്‍സസിന്റെ ഭാഗമായി സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി...