കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമം : ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമം ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ പിടിയില്‍. കാര്‍ അപകടത്തില്‍ പെട്ടതോടെയാണ് പ്രതികള്‍ പിടിയിലായത്. നല്ലളം സ്വദേശികളായ അരീക്കാട് ഹസന്‍ഭായ് വില്ലയില്‍ പി.എം ഷംജാദ് (25) ഭാര്യ അനീഷ (23), പുല്ലാനിപറമ്പ് ബൈത്തുല്‍ ഹലയില്‍ ബിഎം അഹമ്മദ് നിഹാല്‍ (26) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത്.

പോലീസ് പിന്തുടരുന്നതിനിടെയാണ് മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച്‌ കാര്‍ അപകടത്തില്‍പ്പെട്ടത്. കെ.എല്‍. 08 എ.ടി 1234 നമ്പര്‍ കാറിലാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. മിക്ക കഞ്ചാവ് കടത്ത് കേസുകളിലും യുവാക്കളെയാണ് അറസ്റ്റ് ചെയ്യുന്നത്. സ്ത്രീകളും കഞ്ചാവ് കടത്ത് സംഘങ്ങളില്‍ ഉണ്ടാകാറുണ്ട്. കാറില്‍ കഞ്ചാവ് കടത്തുമ്പോള്‍ സ്ത്രീകള്‍ ഉണ്ടെങ്കില്‍ പോലീസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാമെന്നാണ് പ്രതികള്‍ കരുതുന്നത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. കഞ്ചാവ് ലഭിച്ചത് എവിടെ നിന്നാണ് എന്നതടക്കമുള്ള വിവരങ്ങള്‍ ഉടനെ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....