കൊച്ചി : ആറു കിലോ കഞ്ചാവുമായി മൂന്നു പേര്‍ പോലിസ് പിടിയില്‍.തൃപ്പൂണിത്തുറ സ്വദേശി എം കെ അരവിന്ദ്(21),മുളന്തുരുത്തി സ്വദേശി വിഷ്ണു ബിനു(24),പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് തൃപ്പൂണിത്തുറ ഭാഗത്ത് നിന്നും കൊച്ചി സിറ്റി ഡാന്‍സാഫും,ഹില്‍പാലസ് പോലീസും ചേര്‍ന്ന് പിടികൂടിയത്.
ബൈക്കുകളില്‍ പോകുകയായിരുന്ന പ്രതികളെ സംശയം തോന്നി തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്നും 6.4 കിലോ കഞ്ചാവ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ച ബൈക്കുകളും മൂന്നും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.