തിരുവനന്തപുരം: കഞ്ചാവ് കേസില്‍ പിടിയിലായ പ്രതി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം സ്വദേശി ഷെമീറാണ് മരിച്ചത്. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന് കഴിഞ്ഞ ദിവസം 10 കിലോ കഞ്ചാവുമായി പിടിയിലായ സംഘത്തിലുള്‍പ്പെട്ടയാളാണ് ഷെമീര്‍. അപസ്മാരത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഷെമീര്‍ ചികിത്സയിലായിരുന്നു.
തലസ്ഥാനത്ത് മൊബൈല്‍ മോഷണത്തിന് പിടിച്ച പ്രതിയെ മണിക്കൂറുകള്‍ക്കു ശേഷം തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇയാളുടെ കാലുകള്‍ പൂര്‍ണമായും നിലത്തൂന്നി നില്‍ക്കുകയായിരുന്നു. തലയ്ക്കു ക്ഷതമേറ്റതായും നട്ടെല്ലിന് പരിക്ക് പറ്റിയതായും പോസ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
തൃശ്ശൂരില്‍ പോലീസ് പിടിയിലായ പ്രതിയെ മര്‍ദ്ധിച്ച് അവശനാക്കി ആശുപത്രിയിലെ ത്തിച്ചതാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മര്‍ദ്ധനത്തില്‍ തലയ്‌ക്കേറ്റ പരിക്കാണോ അപസ്മാരത്തിന് കാരണമെന്ന് തെളിയണം. പോസ്റ്മോർട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാലെ സംഭവത്തിലെ ദുരൂഹത നീങ്ങുകയുള്ളു.