ബോംബെറിഞ്ഞ് പോലീസിൽ നിന്ന് രക്ഷപ്പെട്ടു – കഞ്ചാവ് കേസ് പ്രതിയ്ക്കായി തിരച്ചില്‍ ശക്തമാക്കി ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാന നഗരിയില്‍ പോലീസിന് നേരെ ബോംബെറിഞ്ഞ് ഓടി രക്ഷപ്പെട്ട് കഞ്ചാവ് കേസ് പ്രതി. രഹസ്യ വിവരത്തെ തുടര്‍ന്ന് കിള‌ളിപ്പാലത്ത് ഇയാളുള്‍പ്പടെ മയക്കുമരുന്ന് സംഘം താമസിക്കുന്ന ലോഡ്‌ജിലെ മുറിയില്‍ പോലീസ് എത്തിയപ്പോഴായിരുന്നു സംഭവം. ബോംബെറിഞ്ഞ പ്രതി ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.

ആന്റി നര്‍കോട്ടിക്‌ സ്‌ക്വാഡിലെ പോലീസുകാരെയാണ് ഇയാളുള്‍പ്പടെ രണ്ടുപേര്‍ ആക്രമിച്ചത്. ഇതിനു ശേഷം ലോഡ്‌ജിലെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ഇവര്‍ ചാടി. ഇതില്‍ മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു. ഇയാളുടെ കൂട്ടുപ്രതികളായ രണ്ടുപേരെ പൊലീസ് ഉടന്‍ അറസ്‌റ്റ് ചെയ്‌തു.

ഇവര്‍ ലഹരിയിലായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്. ഇവരിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത 16കാരനാണ്. രജീഷ് എന്നയാളാണ് അറസ്‌റ്റിലായ രണ്ടാമന്‍. ഇവരെ പിടികൂടിയ മുറിയില്‍ നിന്നും അഞ്ച് കിലോ കഞ്ചാവും വാളുകളും മൂന്ന് തോക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഷര്‍ട്ട് പോലും ധരിക്കാതെയായിരുന്നു മുഖ്യപ്രതിയായ ആള്‍ ഓടിയത്. കിള‌ളിപ്പാലം ജംഗ്‌ഷനിലെ ഒരു കടയില്‍ കയറി ഒളിക്കാന്‍ ശ്രമിച്ച ഇയാളെ കടയുടമകള്‍ പുറത്താക്കി. ഇതോടെ അടുത്തുള‌ള രണ്ട് ഓട്ടോറിക്ഷ തൊഴിലാളികളോട് പേരൂര്‍ക്കട പോകണം എന്നാവശ്യപ്പെട്ടു.

എന്നാല്‍ ഇവര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ ഓടിപ്പോയി. രക്ഷപ്പെട്ട രണ്ടാമന്‍ ആറ്റുകാല്‍ ഭാഗത്തേക്ക് ഓടിപ്പോയെന്നാണ് ലഭ്യമായ വിവരം. രക്ഷപ്പെട്ടവര്‍ക്ക് വേണ്ടിയുള‌ള തിരച്ചില്‍ പോലീസ് ശക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...