Friday, July 4, 2025 9:20 pm

വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി ; സിപിഎം വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

നന്ദിയോട് : വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തിയ നന്ദിയോട് പഞ്ചായത്ത് പാലുവള്ളി വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവിനെ കഞ്ചാവുമായി പിടികൂടി. നെടുമങ്ങാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പാലുവള്ളി ഏറെപേരയം തടത്തരികത്ത്  വീട്ടില്‍ കൃഷ്ണന്‍ കുട്ടിയെ കഞ്ചാവ് കൈവശം വെച്ചതിനും വീട്ടുപുരയിടത്തില്‍ കഞ്ചാവ്‌ ചെടികള്‍ നട്ടുവളര്‍ത്തി പരിപാലിച്ചതിനും കേസെടുത്തു.

പാലുവള്ളി വാര്‍ഡ് മെമ്പര്‍ പുഷ്‌കലയുടെ ഭര്‍ത്താവ് ആണ് പിടിയിലായ കൃഷ്ണന്‍ കുട്ടി. വീട്ടുപുരയിടത്തില്‍ നിന്നും വിവിധ വലിപ്പത്തിലുള്ള 9 കഞ്ചാവ് ചെടികള്‍ കണ്ടെടുത്തു. നെടുമങ്ങാട്‌എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നെടുമങ്ങാട് റേഞ്ച് പാര്‍ട്ടിയും ചേര്‍ന്ന് സംയുക്തമായാണ് പരിശോധന നടത്തിയത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.വിനോദ് കുമാറിനോടൊപ്പം എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.എ ശങ്കറും റേഞ്ച് ഓഫീസിലെയും സര്‍ക്കിള്‍ ഓഫീസിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ അങ്ങാടിക്കലിലെ വസതിയിലേക്ക് മാർച്ച് നടത്തി

0
കൊടുമൺ : കോട്ടയം മെഡിക്കൽ കോളേജ് ദുരന്തത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി...

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

0
തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി...

യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി...

0
പാലക്കാട്: യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം...

അനുവാദം കൂടാതെ മീൻ വറുത്തത് എടുത്ത് കഴിച്ചു ; യുവാവിനെ ആക്രമിച്ച പ്രതികൾ പിടിയിൽ

0
തൃശൂർ: കള്ളുഷാപ്പിൽ വെച്ച് യുവാവിന്റെ പ്ലേറ്റിൽ നിന്നും കൊഴുവ വറുത്തത് അനുവാദം...