കനത്ത മഴയില്‍ വ്യാപക നാശം : വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : രണ്ടു ദിവസങ്ങളിലായി പെയ്ത കനത്ത മഴയില്‍ താലൂക്കില്‍ വ്യാപക നാശം. 15 വീടുകള്‍ തകര്‍ന്നു. മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു. കനത്ത പേമാരിയില്‍ നഗരത്തിലടക്കം മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.

വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് വീട്ടമ്മയ്ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് അഞ്ചുമുതല്‍ പെയ്ത മഴ ശക്തികുറഞ്ഞും കൂടിയും തിങ്കളാഴ്ച പുലര്‍ച്ചവരെ നീണ്ടു. കനത്ത കാറ്റും വീശി. തുകലശ്ശേരി മാനാങ്കേരില്‍ വീട്ടില്‍ സോമരാജന്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഈ സമയത്ത് സോമരാജന്റെ ഭാര്യ ജയശ്രീ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ടെത്തിയ അയല്‍ക്കാര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ജയശ്രീയെ രക്ഷപ്പെടുത്തി. തലയ്ക്കും കാലിനും പരിക്കേറ്റ ജയശ്രീ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സമീപത്തെ നാല് വീടുകളും  അപകട ഭീഷണിയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...