പരപ്പനങ്ങാടി: ആറ് കിലോ കഞ്ചാവും ബൈക്കുമായി തിരൂരങ്ങാടി വടക്കേ മമ്പുറം സ്വദേശി പി.വി. നൗഫലിനെ (29) പരപ്പനങ്ങാടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാലത്തിങ്ങലിലാണ് ഇയാള്‍ പിടിയിലായത്. പരപ്പനങ്ങാടി തീരദേശ മേഖല കേന്ദ്രീകരിച്ചും അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും കഞ്ചാവ് വിതരണം നടത്തുന്നത് ഇയാളാണെന്നും സംഘാംഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ് അറിയിച്ചു. പ്രിവന്‍റിവ് ഓഫിസര്‍ കെ. പ്രദീപ് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ശിഹാബുദ്ദീന്‍, നിതിന്‍ ചോമാരി, വിനീഷ്, സുഭാഷ്, ലിഷ, ഡ്രൈവര്‍ ചന്ദ്രമോഹന്‍ തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.
ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമം ; യുവാവ് അറസ്റ്റില്‍
RECENT NEWS
Advertisment