ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമം ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പരപ്പനങ്ങാടി: ആറ് കിലോ കഞ്ചാവും ബൈക്കുമായി തിരൂരങ്ങാടി വടക്കേ മമ്പുറം സ്വദേശി പി.വി. നൗഫലിനെ (29) പരപ്പനങ്ങാടി എക്സൈസ് സംഘം അറസ്​റ്റ്​ ചെയ്തു. പാലത്തിങ്ങലിലാണ്​ ഇയാള്‍ പിടിയിലായത്. പരപ്പനങ്ങാടി തീരദേശ മേഖല കേന്ദ്രീകരിച്ചും അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കി​ടയിലും കഞ്ചാവ് വിതരണം നടത്തുന്നത് ഇയാളാണെന്നും സംഘാംഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ് അറിയിച്ചു. പ്രിവന്‍റിവ് ഓഫിസര്‍ കെ. പ്രദീപ് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ശിഹാബുദ്ദീന്‍, നിതിന്‍ ചോമാരി, വിനീഷ്, സുഭാഷ്, ലിഷ, ഡ്രൈവര്‍ ചന്ദ്രമോഹന്‍ തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി...

ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം ; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

0
തിരുവനന്തപുരം : തീവ്ര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താൻ...

ഹരിപ്പാട് മോഷണശ്രമം ; തടയാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് ഗുരുതര പരിക്ക്

0
ഹരിപ്പാട് : ഹരിപ്പാട് നഗരസഭാ പരിധിയിൽ മോഷണശ്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ...

പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം.ഷാജി

0
തിരുവനന്തപുരം: മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി...