പെരുമ്പാവൂർ: ടാങ്കർ ലോറിയിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ. വിഷു ദിനത്തില്‍ പെരുമ്പാവൂർ ഇരവിച്ചിറയിൽ വെച്ച് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് ചെങ്ങമനാട് കുന്നുകര കൊല്ലംപറമ്പിൽ വീട്ടിൽ നൗഷർ (നൗഷാദ് 41) നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. ടാങ്കർ ലോറിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഇരുന്നുറ്റിയമ്പതു കിലോയോളം കഞ്ചാവാണ് പിടികൂടിയിരുന്നത്.
വാഹന ഡ്രൈവർ സെൽവ കുമാറിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം കഞ്ചാവ് കടത്തിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് നൗഷർ അറസ്റ്റിലാകുന്നത്. നൗഷറിനു വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇതിനു വേണ്ട പണം മുടക്കിയതും ഇയാളാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.