ഭരണിമില്ലാത്തപ്പോഴാണ് പാര്‍ട്ടി ഏറ്റവും കൂടുതല്‍ വളര്‍ന്നതെന്നും കെ പി എ മജീദ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മുസ്ലിം ലീഗിനെ വീണ്ടും ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുകയും കുഞ്ഞാലിക്കുട്ടിയെ രാഷ്ട്രീയ കിംഗ് മേക്കറെന്ന് പറഞ്ഞ് പുകഴ്ത്തുകയും ചെയ്ത ഇ പി ജയരാജന് മറുപടിയുമായി കെ പി എ മജീദ്. ഭരണമില്ലെങ്കില്‍ ക്ഷീണിക്കുന്ന പാര്‍ട്ടിയല്ല ലീഗെന്നും ഭരണിമില്ലാത്തപ്പോഴാണ് പാര്‍ട്ടി ഏറ്റവും കൂടുതല്‍ വളര്‍ന്നതെന്നും കെ പി എ മജീദ് പറഞ്ഞു. മുന്നണി മാറ്റം പാര്‍ട്ടിയുടെ ആലോചനയിലില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ കെ പി എ മജീദ് പറഞ്ഞു. കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞാല്‍ ലീഗിനെ മുന്നണിയിലെടുക്കാമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെ ഇന്ന് വീണ്ടും നിലപാട് ആവര്‍ത്തിച്ച്‌ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്തെത്തുകയായിരുന്നു.

കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിംഗ് മേക്കറാണ്. ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നു. ഇടതു മുന്നണിയിലേക്ക് വരുന്നതിനെക്കുറിച്ച്‌ അവര്‍ ആലോചിക്കട്ടെ. ലീഗില്ലെങ്കില്‍ ഒരു സീറ്റിലും ജയിക്കാനാകില്ല എന്ന ഭയമാണ് കോണ്‍ഗ്രസിനെന്നും ജയരാജന്‍ പരിഹസിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റിലും ജയിക്കാനുള്ള അടവു നയം സ്വീകരിക്കും. ഇന്ത്യയില്‍ ബി ജെ പി ഭരണം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഇ പി പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം സുരക്ഷിതമായി ലാൻഡ്...

0
ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച എയർ ഇന്ത്യ...

ദുരന്തകാരണം കണ്ടെത്താൻ വിപുലമായ പരിശോധന; ആമസോൺ കാർഗോ വിമാനാപകട അന്വേഷണം പുരോഗമിക്കുന്നു

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ...