റോഡ് നിര്‍മ്മാണത്തിനായി മുറിച്ചുമാറ്റിയ ആല്‍മരത്തിന് പകരം തൈ നട്ടു

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി മുറിച്ചു നീക്കുന്ന ആല്‍മരത്തിനു പകരം തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ നേത്രുത്വത്തില്‍ പുതിയ തൈ നട്ടു . വൈക്കം കുത്തുകല്ലുങ്കല്‍ പടിയിലെ പൊളിച്ചു നീക്കുന്ന ആൽത്തറക്ക് പകരം നിർമ്മിച്ച തറയിലാണ് ആല്‍മരതൈ നട്ടത്.  ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര രണ്ടാം ദിവസം കടന്നു പോകുന്ന വഴി ഈ ആല്‍ത്തറയില്‍ ഇറക്കിപൂജ നടത്തുന്ന സ്ഥലമായിരുന്നു. സൗകര്യ പ്രഥമായ സ്ഥലത്തേക്കു മാറ്റി റോഡു നിര്‍മ്മാണ കമ്പനി തന്നെ ആൽത്തറ പുനർനിർമ്മിച്ചു നല്‍കിയിരുന്നു.

ഇന്നു രാവിലെ അഞ്ചു മണി മുതൽ ആരംഭിച്ച പൂജാ കർമ്മങ്ങള്‍ക്ക് ളാഹ ഇളയ തമ്പുരാട്ടിക്കാവ് ക്ഷേത്രം തന്ത്രി മധുദേവാനന്ദ തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ, രാജു എബ്രഹാം എക്സ് എം.എല്‍.എ, പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി എൻ നാരായണ വർമ്മ, ട്രഷറർ ദീപ വർമ്മ, പ്രിഥിപാല്‍, ഗുരുസ്വാമിമാരായ കുളത്തിനാൽ ഗംഗാധര പിള്ള, മരുതമന ശിവൻ പിള്ള, പ്രതാപചന്ദ്രൻ നായര്‍, വൈക്കം ജുമാ മസ്ജിത് ഭാരവാഹി വി.എം സലിം, ക്നാനായ പള്ളി ട്രസ്റ്റി മോന്‍സി പുളിമൂട്ടില്‍, വൈക്കം റസിഡന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. എച്ച് സജീവ്, ആല്‍ത്തറ സംരക്ഷണ സമിതി പ്രവർത്തകർ, അയ്യപ്പഭക്തർ തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....