ഉമ്മയെയും മകനെയും ആക്രമിച്ച കേസില്‍ കാപ്പ കേസില്‍ ശിക്ഷയനുഭവിച്ച പ്രതിയുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചാവക്കാട് : തെക്കേ ബൈപാസിന് സമീപം ഉമ്മയെയും മകനെയും ആക്രമിച്ച കേസില്‍ കാപ്പ കേസില്‍ ശിക്ഷയനുഭവിച്ച പ്രതിയുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ചാവക്കാട് നമ്പിശേരി വീട്ടില്‍ ഷഹീര്‍ (പൊള്ളോക്ക് -35), തെക്കഞ്ചേരി മാനാത്ത് പറമ്പില്‍ ഷഫീക്ക് (30) എന്നിവരെയാണ് ചാവക്കാട് എസ്.ഐ വി.പി. അഷ്റഫിന്റെ  നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് പോലീസ് നാടുകടത്തിയിരുന്ന ഷഹീര്‍ ശിക്ഷയില്‍ ഇളവ് നേടി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.

തെക്കേ ബൈപാസ് റോഡില്‍ പഴയ ദര്‍ശന തിയറ്ററിന് സമീപം താമസിക്കുന്ന കൊങ്ങണം വീട്ടില്‍ ബക്കറിന്റെ ഭാര്യ ഖദീജ, മകന്‍ ഷമീര്‍ എന്നിവരെയാണ് ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും ചേര്‍ന്ന് ഷമീറിനെ മര്‍ദിക്കുന്നത് കണ്ട് തടയാന്‍ എത്തിയപ്പോഴാണ് ഖദീജക്ക് മര്‍ദനമേറ്റത്. പ്രബേഷനറി എസ്.ഐ കണ്ണന്‍, സി.പി.ഒമാരായ ആഷിഷ്, വിനോദ്, ജയകൃഷ്ണന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...