ചെങ്ങന്നൂര്‍ : എം.സി റോഡില്‍ ബഥേല്‍ ജംഗ്ഷന് സമീപം വഴിയാത്രക്കാരായ രണ്ടുപേരില്‍ നിന്നും ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ചെങ്ങന്നൂര്‍ പോലീസ് കഞ്ചാവ് പിടികുടിയത്. പോലീസിന് ലഭിച്ച രഹസിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചെങ്ങന്നൂര്‍ സ്വദേശി സാഗര്‍ (22), ചങ്ങനാശ്ശേരി സ്വദേശി സിയാദ് (26) എന്നിവരണ് പിടിയിലായത്. രണ്ട് ട്രോളി ബാഗിളിലായി 25 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്.
ട്രോളി ബാഗിനുള്ളില്‍ വിവിത പോതികളിലയാണ് കഞ്ചാവ് സുക്ഷിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ സബ് ഇന്‍സ്പെക്ടര്‍ പ്രതിഭാ നായരുടെ നേതൃത്തത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ബംഗ്ലൂരില്‍ നിന്നുമാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചതെന്നാണ് പ്രാധമിക വിവരം. ചെങ്ങന്നൂര്‍ തഹസില്‍ദാര്‍ ബിജു കുമാറിന്റെ നേതൃത്വത്തില്‍ കഞ്ചാവ് അളന്ന് തിട്ടപ്പെടുത്തി. പോലീസ് പ്രതികളെ ചോദ്യം ചെയ്തുവരുന്നു.