കൊച്ചി: എറണാകുളം നഗര മധ്യത്തില്‍നിന്ന് കഞ്ചാവുചെടി കണ്ടെത്തി. പാലാരിവട്ടം-തമ്മനം റോഡില്‍ സംസ്‌കാര ജങ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍നിന്നാണ് ചെടി കണ്ടെത്തിയത്. 2.08 മീ. നീളവും ഒരു വര്‍ഷത്തോളം വളര്‍ച്ചയും എത്തിയതാണ് ചെടി. സംഭവമറിഞ്ഞതിനെത്തുടര്‍ന്ന് എറണാകുളം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിലെ ഇന്‍സ്‌പെക്ടര്‍ എന്‍. ശങ്കറും സംഘവും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
20 സെന്റോളം വരുന്ന പറമ്പ് കാടുപിടിച്ച സ്ഥിതിയിലായിരുന്നു. തൃശൂര്‍ സ്വദേശിയായ ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് ഭൂമി. കഞ്ചാവുചെടി നട്ടുവളര്‍ത്തിയവരെ സംബന്ധിച്ച് എക്‌സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. തുടരന്വേഷണത്തിലേ ഇക്കാര്യത്തില്‍ വ്യക്തത വരൂവെന്ന് എന്‍. ശങ്കര്‍ പറഞ്ഞു.