ബാത്ത് റൂമിന് മുകളില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ബാത്ത് റൂമിന് മുകളില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍. കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ തൈക്കല്‍ ഉമാപറമ്പില്‍ പ്രേംജിത്ത് (25) ആണ് പിടിയിലായത്. ഉപയോഗിക്കാന്‍ വാങ്ങിയ കഞ്ചാവ് മുളപ്പിച്ചാണ് ഇയാള്‍ ചെടികളുണ്ടാക്കിയത് എന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. വീടിന് സമീപത്തുള്ള ബാത്ത്‌റൂമിന് മുകളിലാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയത്. മൂന്ന് വര്‍ഷമായി യുവാവ് സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്.

ഇങ്ങനെ ഉപയോഗിക്കാന്‍ വാങ്ങിയ കഞ്ചാവ് ഗ്രോബാഗില്‍ വെച്ച്‌ മുളപ്പിച്ചാണ് ചെടികളുണ്ടാക്കിയത്. നാല് മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടികള്‍ക്ക് 200 സെന്റിമീറ്റര്‍ ഉയരമുണ്ട്.എക്‌സൈസ് ചേര്‍ത്തല റേഞ്ച് ഇന്‍സ്പ്ക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രേംജിത്തിനെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...