കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ്-ക്രിസ്മസ് സ്പെഷ്യല്‍ ഡ്രൈവ് എന്നിവയുടെ ഭാഗമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.
കേരളപുരം സ്വദേശി അഞ്ചുമുക്ക് തണല്‍ നഗറില്‍ ഹരിലാല്‍ (40) ആണ് പിടിയിലായത്. കേരളപുരം ശ്മശാനം കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ വന്‍തോതില്‍ ലഹരി മരുന്ന് ഉപയോഗം നടക്കുന്ന വിവരത്തിെന്‍റ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എക്സൈസ് സി.ഐ എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഷാഡോ ടീം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ലഹരി മരുന്ന് ഒളിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും വില്‍പന നടത്തുന്നതിനും സുരക്ഷിത താവളമായാണ് ശ്മശാനത്തെ ഇവര്‍ ഉപയോഗിച്ചത്.
പ്രിവന്‍റീവ് ഓഫിസര്‍മാരായ സുബിന്‍ ബെര്‍ണാഡ്, എ. രാജു, സി. ബിജുമോന്‍, ഷാഡോ ടീം അംഗങ്ങളായ എവേഴ്സന്‍ ലാസര്‍, ദിലീപ് കുമാര്‍, സതീഷ് ചന്ദ്രന്‍, അനീഷ് എം.ആര്‍, വിഷ്ണുരാജ്, സിദ്ധു, അഖില്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.