ശ്മശാനം കേന്ദ്രീകരിച്ച്‌ രാത്രികാലങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ്-ക്രിസ്​മസ് സ്പെഷ്യല്‍ ഡ്രൈവ് എന്നിവയുടെ ഭാഗമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് അറസ്​റ്റില്‍.

കേരളപുരം സ്വദേശി അഞ്ചുമുക്ക് തണല്‍ നഗറില്‍ ഹരിലാല്‍ (40) ആണ് പിടിയിലായത്. കേരളപുരം ശ്മശാനം കേന്ദ്രീകരിച്ച്‌ രാത്രികാലങ്ങളില്‍ വന്‍തോതില്‍ ലഹരി മരുന്ന് ഉപയോഗം നടക്കുന്ന വിവരത്തിെന്‍റ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

എക്സൈസ് സി.ഐ എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഷാഡോ ടീം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ലഹരി മരുന്ന് ഒളിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും വില്‍പന നടത്തുന്നതിനും സുരക്ഷിത താവളമായാണ് ശ്മശാനത്തെ ഇവര്‍ ഉപയോഗിച്ചത്.

പ്രിവന്‍റീവ് ഓഫിസര്‍മാരായ സുബിന്‍ ബെര്‍ണാഡ്, എ. രാജു, സി. ബിജുമോന്‍, ഷാഡോ ടീം അംഗങ്ങളായ എവേഴ്സന്‍ ലാസര്‍, ദിലീപ് കുമാര്‍, സതീഷ് ചന്ദ്രന്‍, അനീഷ് എം.ആര്‍, വിഷ്ണുരാജ്, സിദ്ധു, അഖില്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...