ആലത്തൂരില്‍നിന്നും കാണാതായ നാല്‌ വിദ്യാര്‍ഥികളെ ഇനിയും കണ്ടെത്തിയില്ല

For full experience, Download our mobile application:
Get it on Google Play

ആലത്തൂര്‍ : രണ്ടുദിവസം മുന്‍പ്‌ ആലത്തൂരില്‍നിന്നും കാണാതായ ഇരട്ട സഹോദരിമാര്‍ ഉള്‍പ്പെടെ നാല്‌ വിദ്യാര്‍ഥികളെ ഇനിയും കണ്ടെത്തിയില്ല. ആലത്തൂരിലെ എയ്‌ഡഡ്‌ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ഥികളാണ്‌ നാല്‌ പേരും. ബുധനാഴ്‌ച പകല്‍ രണ്ട്‌ മണിക്കു ശേഷമാണ്‌ കുട്ടികളെ കാണാതായത്‌. ഇരട്ട സഹോദരിമാരെ കാണാതായതായി രക്ഷിതാവ്‌ ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇവര്‍ക്കൊപ്പം മറ്റ്‌ രണ്ട്‌ വിദ്യാര്‍ഥികള്‍ കൂടി ഉണ്ടെന്ന്‌ മനസിലായത്‌.

അന്നേദിവസം ഇവരെ പാലക്കാട്‌ നഗരത്തിലെ സി.സി.ടിവി ദൃശ്യങ്ങളില്‍ കണ്ടതായി പോലീസ്‌ സ്‌ഥിരീകരിച്ചു. കാണാതായ ആണ്‍കുട്ടികളില്‍ ഒരാളുടെ കൈയില്‍ മാത്രമാണ്‌ മൊബൈല്‍ ഫോണ്‍ ഉള്ളത്‌. എന്നാല്‍ കാണാതായ അന്ന്‌ വൈകുന്നേരം മുതല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ആണ്‌. ആലത്തൂര്‍ ഡി.വൈ.എസ്‌.പി കെ.എം ദേവസ്യ, ഇന്‍സ്‌പെക്‌ടര്‍ റിയാസ്‌ ചാക്കീരി, എസ്‌.ഐ: എം.ആര്‍ അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി.

പാലക്കാട്‌ ജില്ലയിലെ വിവിധ ഭാഗങ്ങള്‍, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലും പോലീസ്‌ അന്വേഷണം വ്യാപിപ്പിച്ചു. ഗോപാലപുരം ചെക്ക്‌പോസ്‌റ്റ്‌ വഴി ഇവര്‍ അതിര്‍ത്തി കടന്നതായി സംശയമുണ്ട്‌. ചെക്ക്‌പോസ്‌റ്റിലെ സി.സി.ടിവി ദൃശ്യങ്ങളില്‍ ഇവരുടേതെന്ന്‌ സംശയിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചു. കാണാതാവുമ്പോള്‍ പെണ്‍കുട്ടികള്‍ ജീന്‍സും ടീ ഷര്‍ട്ടും ആണ്‌ ധരിച്ചിരിക്കുന്നത്‌. ആണ്‍കുട്ടികളുടെ വേഷം ഷര്‍ട്ടും ജീന്‍സും ആണ്‌. ഒരാള്‍ ഇളം പച്ച ഷര്‍ട്ടും രണ്ടാമത്തെയാള്‍ ഡിസൈനോടു കൂടിയ പച്ച ഷര്‍ട്ടുമാണ്‌ ധരിച്ചിട്ടുള്ളത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...