കട്ടന്‍ ചായ കുടിക്കാന്‍ താത്പര്യമില്ലാത്തവരായി ആരാണുള്ളതല്ലേ. രാവിലെയും വൈകുന്നേരവും ചായ ശീലമാക്കിയവരും ഇടയ്‌ക്ക് ഇടയ്‌ക്ക് ചായ കുടിക്കുന്ന ശീലമുള്ളവരുമുണ്ട്. എന്നാല്‍ ഈ ചായ അത്ര നല്ലതല്ലെന്ന് എത്ര പേര്‍ക്കറിയാം. അമിതമായാല്‍ അമൃതും വിഷം എന്ന് പറയുന്നത് പോലെ ചായയും അമിതമായാല്‍ ദോഷം ചെയ്യും. പ്രതിദിനം ഒന്നോ രണ്ടോ കപ്പ് കട്ടന്‍ ചായ കുടിക്കുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ട്. പക്ഷേ അമിതമായി കുടിച്ചാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തും. ചായയുടം ചില പാര്‍ശ്വഫലങ്ങള്‍ ഇതാ..
ഗര്‍ഭിണികള്‍ കട്ടന്‍ ചായ മിതമായ അളവില്‍ കഴിക്കുന്നത് നല്ലതാണ്. പ്രതിദിനം 2-3 കപ്പില്‍ കൂടുതല്‍ കുടിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം കട്ടന്‍ ചായയില്‍ കഫീന്‍ അടങ്ങിയിരിക്കുന്നു. ഇത് കുട്ടിയുടെ ജനനഭാരം കുറയുന്നതിനും ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും പെട്ടെന്നുള്ള ശിശുമരണത്തിനും ഇടയാക്കും. മാത്രമല്ല കട്ടന്‍ അമിതമാായല്‍ ഗര്‍ഭസ്ഥ ശിശുക്കളില്‍ അനാവശ്യ മലവിസര്‍ജ്ജനം ഉണ്ടാക്കും. അമിത കഫീന്‍ ഉ്തകണ്ടയ്‌ക്കും കാരണമാകും. അമിതമായി കട്ടന്‍ ചായ കുടിക്കുന്നത് മലബന്ധം ഉണ്ടാക്കും. ഇത് പ്രധാനമായും സംഭവിക്കുന്നത് അതില്‍ അടങ്ങിയിരിക്കുന്ന ടാന്നിനുകളുടെ എണ്ണം കൊണ്ടാണ്. ആവശ്യത്തിലധികം ചായ കുടിക്കുന്നത് വഴി ശരീരം അനാവശ്യമായ അളവില്‍ മാലിന്യങ്ങള്‍ സംഭരിക്കാന്‍ തുടങ്ങുന്നു, അതിന്റെ ഫലമായി മലബന്ധത്തിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് ചായ അമിതമാക്കതിരിക്കാന്‍ ശ്രദ്ധിക്കുക.
കട്ടന്‍ ചായയുടെ അമിത ഉപയോഗം മൂത്രമൊഴിക്കുമ്പോള്‍ പുറത്തേക്ക് പോകുന്ന കാല്‍സ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ശരീരത്തിലെ കാല്‍സ്യത്തിന്റെ അഭാവം മൂലം എല്ലുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഹൃദയാഘാതം, സ്‌ട്രോക്ക്, ആസ്ത്മ തുടങ്ങിയ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ കട്ടന്‍ ചായ ഒഴിവാക്കണം. ഇതിലെ കഫീന്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കട്ടന്‍ ചായ അമിതമായി കഴിക്കുന്നത് ആമാശയത്തിലെ അള്‍സര്‍, അസിഡിറ്റി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയവയ്‌ക്ക് കാരണമാകും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033