വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുണ്ടിക്കൽത്താഴം, കോട്ടാം പറമ്പ്, കുന്നുമ്മലിൽ വാടക വീട് കേന്ദ്രീകരിച്ച് മാരക ലഹരി മരുന്നായ എംഡിഎംഎ വിൽപ്പന നടത്തി വന്ന താമരശ്ശേരി ചുണ്ടങ്ങ പൊയിൽ സ്വദേശി കാപ്പുമ്മൽ ഹൗസിൽ അതുൽ അറസ്റ്റിൽ. നാർകോട്ടിക് സെൽ അസി.കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫും മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ എം.എൽ. ബെന്നി ലാലുവിന്റെ നേത്യത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ താമസിക്കുന്ന വീട്ടിൽ മെഡിക്കൽ കോളേജ് എസ്.ഐ നിധിൻ ആർ നടത്തിയ പരിശോധനയിലാണ് 12.400 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. അറസ്റ്റിലായ അതുലിന് താമരശ്ശേരി സ്റ്റേഷനിൽ മയക്കുമരുന്ന് വിൽപന നടത്തിയതിന് കേസ് ഉണ്ട്.

ജാമ്യത്തിൽ ഇറങ്ങി ഇയാൾ വീണ്ടും മയക്ക് മരുന്ന് കച്ചവടത്തിൽ ഏർപ്പെടുകയായിരുന്നു. ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. വാടകവീട് കേന്ദ്രികരിച്ച് ലഹരിമരുന്ന് വിൽപ്പന ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡാൻസഫ് സ്‌കോഡ് വീട് നിരീക്ഷിച്ച് വരുകയായിരുന്നു. രഹസ്യ വിവരത്തിൽ മെഡിക്കൽ കോളേജ് പോലീസിന്റെ പരിശോധനയിൽ പിടികൂടുകയായിരുന്നു. വീട്ടുടമയെ തെറ്റിദ്ധരിപ്പിച്ച്‌ നല്ല കുടുംബം പോലെ ഒരു യുവതിയോടപ്പം താമസിപ്പിച്ചതിനാൽ വിട്ടുടമയ്ക്കും, പരിസരവാസികൾക്കും സംശയമുണ്ടായിരുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...