തിരുവനന്തപുരം: തലസ്ഥാനത്തെ സംഘർഷത്തിന് പിന്നാലെയുള്ള എഫ് ബി പോസ്റ്റിൽ സിറ്റി പോലീസ് കമ്മീഷണർക്ക് വിശദീകരണം നൽകി കന്റോൺമെൻറ് എസ്എച്ച്ഒയും എസ്ഐയും. പ്രകോപനപരമായി എഫ് ബി പോസ്റ്റ് ഇട്ടത് തെറ്റായിപ്പോയെന്നാണ് എസ്എച്ച്ഒ സതീഷിൻ്റെ വിശദീകരണം. പോലീസ് ചട്ടപ്രകാരം ഇടാൻ പാടില്ലാത്തതായിരുന്നു. പിന്നീട് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഇത്തരം പ്രവർത്തികൾ ആവർത്തിക്കില്ലെന്ന് കമ്മീഷണർക്ക് വിശദീകരണം നൽകി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദനെ വിളിച്ച് സംസാരിച്ചത് വീട്ടിലേക്കുള്ള മാർച്ച് തടയണമെന്ന് പറയാനാണെന്നാണ് വിശദീകരണം. സംസാരത്തിനിടയിൽ വികാരത്താൽ ആഭ്യന്തരമന്ത്രിയുടെ പേര് പരാമർശിച്ചുപോയതാണെന്നും എസ്ഐ ഗോകുലിൻ്റെ വിശദീകരിച്ചു. വിശദീകരണങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടികൾ ഉണ്ടാകുമെന്ന് കമ്മീഷണർ അറിയിച്ചു. ഹോസ്റ്റലിനുള്ളിൽ കയറി വിദ്യാർഥികളെ മർദ്ദിച്ചതിന് ഗോകുലിനെതിരെ മറ്റൊരു വകുപ്പുതല അന്വേഷണം കൂടി നടക്കുന്നുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്ട്ടലുകളില് ഒന്നായ പത്തനംതിട്ട മീഡിയയില് പ്രസിദ്ധീകരിക്കുവാനുള്ള വാര്ത്തകള് ആര്ക്കും എവിടെനിന്നും നല്കാം. ഗൂഗിള് മലയാളത്തില് ടൈപ്പ് ചെയ്ത വാര്ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്ത്തകള്ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്ത്തകള്ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്ത്തകള് ഉണ്ടായിരിക്കണം. വാര്ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്കണം.
പത്രത്തില് പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്ത്തകള് പ്രസിദ്ധീകരിക്കുന്നതല്ല. വാര്ത്തകള് പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല് ബോര്ഡില് നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്ക്ക് കൈമാറാം. ഇന്ഫോര്മറെക്കുറിച്ചുള്ള വിവരങ്ങള് അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്ത്തകള് നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്ട്ടലില് പരസ്യം നല്കുവാന് 85471 98263/ mail – [email protected]





























