വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന മൂന്നുപേരെ കൂടി പോലീസ് പിടികൂടി. യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികളായ ജോനാഥൻ പൊള്ളോക്ക്, ഒലിവിയ പൊള്ളോക്ക്, ജോസഫ് ഹച്ചിൻസൺ എന്നിവരാണ് പിടിയിലായത്. തെക്കൻ യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിൽ നിന്നുമാണ് ഇവർ പിടിയിലായത്. ഒകാലയിലെ ഫെഡറൽ കോടതിയിൽ തിങ്കളാഴ്ച ഇവരെ ഹാജരാക്കും.
മൂന്ന് പ്രതികൾക്കെതിരെയും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ക്യാപിറ്റോൾ ഗ്രൗണ്ടിൽ മോശമായി പെരുമാറിയതിനും ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 24 കാരനായ വെൽഡറായ ജോനാഥൻ പൊള്ളോക്കിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് എഫ്ബിഐ 30,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.