ആലപ്പുഴ : നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായുള്ള ക്യാപ്റ്റന്‍സ് മീറ്റിംഗ് ഓഗസ്റ്റ് 27ന് ആലപ്പുഴ വൈ.എം.സി.എ. ഹാളില്‍ നടക്കും. ജലോത്സവത്തിന്‍റെ നിബന്ധനകളും നിര്‍ദേശങ്ങളും വിശദമാക്കുകയും ടീമുകളെ പരിചയപ്പെടുത്തുകയും ചെയ്യും. ഈ വര്‍ഷത്തെ വള്ളംകളിക്കായി ആലപ്പുഴ റവന്യൂ ഡിവിഷന്‍ ഓഫീസില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോം വാങ്ങിയ എല്ലാ ചുണ്ടന്‍ വള്ളങ്ങളുടെയും മറ്റ് കളിവള്ളങ്ങളുടെയും ക്യാപ്റ്റന്‍മാരും ലീഡിംഗ് ക്യാപ്റ്റന്‍മാരും നിര്‍ബന്ധമായും മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറും എന്‍.ടി. ബി.ആര്‍. ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനറുമായ ബിനു ബേബി അറിയിച്ചു. ക്യാപ്റ്റന്‍സ് മീറ്റിംഗില്‍ ക്യാപ്റ്റനും ലീഡിംഗ് ക്യാപ്റ്റനും പങ്കെടുത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടക്കുന്ന രജിസ്‌ട്രേഷന്‍ സംബന്ധിച്ച സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമായിരിക്കും ജലോത്സവത്തിന്‍റെ രജിസ്‌ട്രേഷന്‍ ഉറപ്പിക്കുക.
നെഹ്‌റു ട്രോഫി വള്ളംകളി ; ക്യാപ്റ്റന്‍സ് മീറ്റിംഗ് ഓഗസ്റ്റ് 27ന്
RECENT NEWS
Advertisment