കായംകുളം : മതിയായ രേഖകളില്ലാതെ കൊണ്ടുപോയ 60 ലക്ഷം രൂപ വിലമതിക്കുന്ന 1322 രത്നക്കല്ലുകളും വജ്രവും ജി.എസ്.ടി ഇന്റലിജൻസ് സ്ക്വാഡ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കായംകുളം മേടമുക്കിലാണു സംഭവം. പ്രദേശത്തെ വ്യാപാര സ്ഥാപനത്തിലേക്കു രത്നക്കല്ലുകളും വജ്രവും കൈമാറാൻ എത്തിയ യുവാവിനെ സ്ക്വാഡ് പിടികൂടുകയായിരുന്നു.
വിദഗ്ധ പരിശോധനയിലൂടെ യഥാർഥ മൂല്യം കണക്കാക്കിയ ശേഷം പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. സ്റ്റേറ്റ് ടാക്സ് ഓഫിസർ ജെ. ഉദയകുമാർ, എ.എസ്.ടി.ഒ മാരായ ആർ.ഗണേഷ്, ആർ. പ്രമോദ്, ഡി.രാജേഷ്, പി.എൻ ഷബ്‌ന, സീനിയർ ക്ലാർക്ക് എസ്.രാധിക, ഡ്രൈവർ കെ.എസ് സതീഷ് കുമാർ എന്നിവരുൾപ്പെട്ട സംഘമാണു പിടികൂടിയത്.