ആലുവയ്ക്കടുത്ത് മുട്ടത്ത് നിയന്ത്രണം വിട്ട കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു ; നാലു പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലുവയ്ക്കടുത്ത് മുട്ടത്ത് നിയന്ത്രണം വിട്ട കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. മുട്ടം തൈക്കാവ് സ്വദേശി പുതുവായില്‍ വീട്ടില്‍ കുഞ്ഞുമോന്‍, തൃക്കാക്കര തോപ്പില്‍ സ്വദേശി മറ്റത്തില്‍ പറമ്പല്‍ മജീഷ് എം.ബി, മകള്‍ അര്‍ച്ചന (8) എന്നിവരാണ് മരിച്ചത്. മൂന്നുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ കളമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകിട്ട് 6 മണിയോടെയാണ് അപകടമുണ്ടായത്. കൊച്ചി മെട്രോ പില്ലര്‍ നമ്പര്‍ 187 സമീപത്തായിരുന്നു അപകടം. ആലുവയില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കാര്‍ നിയന്ത്രണം വിട്ട് നിയന്ത്രണംവിട്ട് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു.സമീപത്തെ നോമ്പുതുറ വിഭവങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് ആഹാരസാധനങ്ങള്‍ വാങ്ങുന്നവരുടെ ഇടയിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്ന ഉണ്ണിച്ചിറ സ്വദേശി മജീഷ്, മകള്‍ എന്നിവരെ മെട്രോ തൂണുകളുമായി ചേര്‍ത്ത് ഇടിക്കുകയായിരുന്നു. ഇവര്‍ അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ ; മണിക്കൂറിൽ 300 പേർക്ക് ദർശനം...

0
തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന...

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...