താനെയില്‍ വാഹനാപകടം ; മലയാളി ദമ്പതികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്ര താനെയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശികളായ ശോഭുകുമാര്‍ (57), ഭാര്യ ശിവജീവ (52) എന്നിവരാണ് മരിച്ചത്. നാട്ടിലെത്തി തിരികെ നാസിക്കിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ടാക്‌സിയില്‍ കണ്ടെയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ശിവജീവയ്ക്ക് മരണം സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ ശോഭുകുമാര്‍ നാസിക്കിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ടാക്‌സി ഡ്രൈവര്‍ അപകടനില തരണം ചെയ്തിട്ടില്ല.

നാട്ടില്‍ പോയി തിരികെ നാസിക്കിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ടാക്‌സി എടുത്ത് നാസിക്കിലേക്ക് പോകുമ്പോഴാണ് വാഹനാപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം ഹോളി ആയിരുന്നതിനാല്‍ ഇവര്‍ക്ക് മുംബൈ വിമാനത്താവളത്തില്‍ നിന്ന് ബസ് ലഭിച്ചില്ല. തുടര്‍ന്ന് ടാക്‌സിയില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. നാസിക്കിലെ മലയാളികള്‍ക്ക് ഇടയില്‍ സാമൂഹിക പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു ദമ്പതികള്‍.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും സെപ്റ്റിക് ടാങ്ക് ദുരന്തം; ശുചീകരണത്തിനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്കിനുളളില്‍ കുടുങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ...

മന്ത്രി ശരത്കുമാർ ലഹരിമരുന്ന് ഉപയോഗിച്ചെന്ന് ആരോപണം , അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

0
ചെന്നൈ : തമിഴ്‌നാട് മന്ത്രിയും ടിവികെ നേതാവുമായ ഡി. ശരത്കുമാറിനെതിരെ ലഹരിമരുന്ന്...

വിഴിഞ്ഞം ചടങ്ങിൽ മോദിക്കും അദാനിക്കുമൊപ്പം പിണറായി നിൽക്കുന്ന ചിത്രവുമായി ലേഖനം

0
ചെന്നൈ : തമിഴ്നാട്ടിൽ ഡിഎംകെ- സിപിഎം പോര് തുടരുകയാണ്. ഇതിനിടെ പിണറായി...

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി നേതൃത്വത്തിനെതിരെ ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനം

0
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിലും മുൻ എൽഡിഎഫ് സർക്കാരിന്റെ വീഴ്ചകളിലും...