കോട്ടയം : ചിങ്ങവനത്തു നിയന്ത്രണം വിട്ട കാര്‍ റോഡരികിലേക്കു തലകീഴായി മറിഞ്ഞു വീണു. കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചങ്ങനാശേരിയില്‍ നിന്നു കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ഇയോണ്‍ കാറാണ് മറിഞ്ഞത്. കാറിലുണ്ടായിരുന്ന ചങ്ങനാശേരി സ്വദേശികളായ കുളത്തില്പറന്പില് ഹിദായത്തുദീന് (40), ജിനു എന്നിവരെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 3.15ന് എംസി റോഡില്‍ പള്ളം പോസ്റ്റ് ഓഫീസ് ജംഗ്ഷനു സമീപമാണ് അപകടമുണ്ടായത്. കാര്‍ തലകീഴായി റോഡരികിലെ മരങ്ങള്‍ക്കിടയിലേക്ക് മറിയുന്നതു കണ്ട നാട്ടുകാര്‍ ഓടിക്കൂടി കാര്‍ ഉയര്‍ത്താന്‍ ശമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. കോട്ടയത്തുനിന്നുമെത്തിയ അഗ്നിശമന സേന കാര്‍ ഉയര്‍ത്തി ഇരുവരെയും ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. ആക്സിലേറ്ററില്‍നിന്നു ബ്രേക്കിലേക്ക് ചവിട്ടുന്നതിനിടെ ചെരുപ്പ് ഉടക്കിയതാണ് കാര്‍ നിയന്ത്രണം വിടാന്‍ കാരണമെന്നു സ്ഥലത്തെത്തിയ ചിങ്ങവനം പോലീസ് പറഞ്ഞു.