കുമ്പഴയില്‍ വീണ്ടും വാഹനാപകടം : ചരക്ക് ലോറി സ്കൂട്ടറില്‍ ഇടിച്ചു – വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴയില്‍ ചരക്ക് ലോറി സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോന്നി പുളിമുക്ക് ഉഷാ ഭവനത്തില്‍ ഉഷാ കുമാരി (59) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ കുമ്പഴ ജംഗ്ഷനില്‍ ആയിരുന്നു അപകടം. ഭര്‍ത്താവ് സുരേന്ദ്രന് ഒപ്പം മലയാലപ്പുഴ ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരികെ വരുമ്പോഴാണ് അപകടം നടന്നത്. സ്കൂട്ടര്‍ മലയാലപ്പുഴ റോഡില്‍ നിന്നും സംസ്ഥാന പാതയിലേക്ക് കയറുന്നതിനിടെ പുനലൂര്‍ ഭാഗത്തുനിന്നും റാന്നി റോഡിലേക്ക് ചരക്കുമായി പോയ ലോറി ഇടിക്കുകയായിരുന്നു.  അപകടത്തില്‍ തെറിച്ചുവീണ ഉഷയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വീട്ടമ്മയുടെ ഇടത് കൈ പൂര്‍ണ്ണമായി തകര്‍ന്നുപോയിരുന്നു. ഇവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. സ്കൂട്ടര്‍ യാത്രക്കാരായ ഇരുവരും ഹെല്‍മെറ്റ്‌ ധരിച്ചിരുന്നു. ഭര്‍ത്താവ് സുരേന്ദ്രന്റെ പരിക്ക് ഗുരുതരമല്ല. പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരായ എതിർപ്പിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി റോജി.എം. ജോൺ

0
തിരുവനന്തപുരം: കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരായ എതിർപ്പിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി റോജി.എം. ജോൺ....

പ്രളയത്തിന് പിന്നാലെ ടിബറ്റിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

0
ന്യൂഡൽഹി: പ്രളയക്കെടുതിയിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ടിബറ്റിൽ വീണ്ടും...

ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനും കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനുമായി സംസ്ഥാനത്ത് മൂന്ന് പുതിയ പ്രത്യേക...

0
മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയകള്‍ക്കെതിരെ പോലീസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന 'ഓപ്പറേഷന്‍ തൂഫാന്‍'...

കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ മുരളീധരൻ....