കഴക്കൂട്ടം – കാരോട് ബൈപ്പാസിൽ വാഹനാപകടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ വാഹനാപകടം. അമിതവേഗത്തിലെത്തിയ ഥാർ മറ്റൊരു കാറിനെ ഇടിച്ച് തലകീഴായി മറിഞ്ഞു. കാർ യാത്രക്കാർക്കും ഥാറിലുണ്ടായിരുന്നവർക്കും നിസാരപരുക്കേറ്റു. ഇന്ന് രാവിലെ പ്ലാമൂട്ടുകട ഭാഗത്തെ ബൈപ്പാസിലായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായെത്തിയ മാരുതി ഡിസയർ കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച ഥാർ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. കാറിന്‍റെ പിൻഭാഗത്ത് ഇടിച്ച് വലതുവശത്തെ ഡിവൈഡറും മറികടന്ന വാഹനം തമിഴ്നാട് ഭാഗത്തേക്കുള്ള റോഡിലാണ് തലകീഴായി മറിഞ്ഞ് കിടന്നത്.

ഈ സമയത്ത് ഇതേ ലൈനിൽ വാഹനം കടന്നുപോകാതിരുന്നത് അപകടത്തിന്‍റെ വ്യാപ്തി കുറച്ചു. കാറിലുണ്ടായിരുന്നവർക്കും ഥാറിന്‍റെ മുൻ സീറ്റിലുണ്ടായിരുന്ന യുവാവിനും നിസാരപരുക്കുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇവരെ ആശുപത്രിയിലെത്തിച്ചു. ഥാറിൽ ഒപ്പമുണ്ടായിരുന്ന യുവാക്കൾ അപകടത്തിന് പിന്നാലെ ഓടി രക്ഷപെട്ടെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...