ആലപ്പുഴ : അമിതവേഗത്തിലെത്തിയ കാറിടിച്ച് സ്ക്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. പഴകുളം പള്ളിക്കല്‍ ചിറ കോണില്‍ രാജന്‍ ശരീഫ്(56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം നടന്നത്. കാറ്റനത്തുള്ള ആശുപത്രിയില്‍ നിന്നും സ്കൂട്ടറില്‍ പഴകുളത്തേക്ക് വരുമ്പോഴാണ് അമിത വേഗതയിലെത്തിയ കാര്‍ രാജന്‍ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുന്നത്.
ഗുരുതരമായി പരിക്കേറ്റ ശരീഫിനെ ആദ്യം നൂറനാട്ടുള്ള ആശുപത്രിയിലെത്തിക്കുകയും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ശരീഫിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ കാര്‍ പോലീസ് കണ്ടെടുത്തു. ഭാര്യ:സീനത്ത്, മക്കള്‍: അന്‍വര്‍,അസീം, മരുമക്കള്‍: ജീന, അല്‍ഫിയ