കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണം ജനുവരി 30ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപത്തിഅഞ്ചാം രക്തസാക്ഷിത്വദിനം കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടേയും വിവിധ ഘടകങ്ങളുടേയും നേതൃത്വത്തില്‍ ജനുവരി 30ന് ഞായറാഴ്ച വിവിധ പരിപാടികളോടെ ജില്ലയിലൊട്ടാകെ ആചരിക്കുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു. പത്തനംതിട്ട രാജീവ് ഭവനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചേരുന്ന രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം രാവിലെ 10 മണിക്ക് ഗാന്ധിജിയുടെ ഛായചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യും.

കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം, ബൂത്ത്, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഛായാചിത്രത്തിന് മുമ്പില്‍ പ്രഭാത പുഷ്പാര്‍ച്ചന, പ്രാര്‍ത്ഥനാ യോഗങ്ങള്‍, അനുസ്മരണ സമ്മേളനങ്ങള്‍, സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. പുതുതായി രൂപീകരിച്ച യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ ജീവിതവും സമരവും എന്ന വിഷയത്തെ അധികരിച്ച് പ്രശ്നോത്തരി, പ്രസംഗം, ചര്‍ച്ച എന്നിവയും സംഘടിപ്പിക്കും. രാഷ്ട്രപിതാവ് വെടിയേറ്റ് മരിച്ച വൈകിട്ട് 5.15 നും 5.30 നും ഇടയില്‍ മണ്ഡലം കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വര്‍ഗീയ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വര്‍ഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലുമെന്ന് ഡി.സി.സി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...