കോഴിക്കോട് : ഷോറൂമില്‍ നിന്നു പുതിയ കാര്‍ പുറത്തേക്ക് ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറി അപകടം. കടയുടെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. കാറിന്റെ മുന്‍വശവും തകര്‍ന്നു. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് പുതിയറയിലാണ് അപകടം. ആര്‍ക്കും പരിക്കില്ല.
ഷോറൂമില്‍ നിന്ന് പുതിയ കാറിന്റെ താക്കോല്‍ ഏറ്റുവങ്ങി, ചക്രത്തിനടിയില്‍ നാരങ്ങവച്ചു എല്ലാവരില്‍ നിന്നും ആശംസകള്‍ ഏറ്റുവാങ്ങി ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നേരെ മുന്നിലുണ്ടായിരുന്ന ഫര്‍ണിചര്‍ കടയിലേക്ക് ഇടിച്ചുകയറി വണ്ടി നിന്നു.