കോന്നിയിൽ അഞ്ചിടങ്ങളിൽ വാഹനാപകടം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ ഒരേ ദിവസം അഞ്ചിടങ്ങളിൽ ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ ദമ്പതികൾക്ക് പരിക്കേറ്റു. പുലർച്ചെ ഒരുമണിയോടെ ആണ് കോന്നിയിൽ ആദ്യ അപകടം ഉണ്ടാകുന്നത്. പെരുമ്പാവൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കാർ കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിംഗ് സ്റ്റേഷന് സമീപം പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ കൈവരിയിൽ ഇടിച്ചുകയറുകയായിരുന്നു. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന പെരുമ്പാവൂർ സ്വദേശി വർഗീസി (35)നും ഭാര്യക്കുമാണ് പരിക്കേറ്റത്. മൂന്ന് വയസുള്ള കുട്ടിയും കാറിൽ ഉണ്ടായിരുന്നു.

ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണം എന്ന് പറയുന്നു. തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ കോന്നി വകയാറിൽ പച്ചക്കറി കയറ്റിവന്ന വാൻ താഴ്ചയിലേക്ക് മറിഞ്ഞു. തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി കയറ്റി വന്ന വാൻ നിയന്ത്രണം വിട്ട് സംസ്ഥാന പാതയുടെ വശത്തെ ക്രാഷ് ബാരിയറിൽ ഇടിക്കുകയും ക്രാഷ് ബാരിയർ ഇടിച്ച് ഇളക്കി നിയന്ത്രണം വിട്ട വാൻ താഴ്‌ചയിലേക്ക് മറിയുകയും ചെയ്തു. ആർക്കും പരിക്കില്ല. കോന്നി മുറിഞ്ഞകല്ലിൽ കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു. കൂടൽ ഇഞ്ചപ്പാറയിലും കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയും തണ്ണിത്തോട് ഞള്ളൂർ ഭാഗത്ത് പിക് അപ് വാൻ ഇടിക്കുകയും ചെയ്തു. ഈ അപകടങ്ങളിൽ ആർക്കും പരിക്കില്ല. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് റോഡിൽ ടയറുകൾ ഘർഷണം കുറയുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററുടെ അറസ്റ്റിലെ നാണക്കേട് മറയ്ക്കാൻ സോഷ്യൽ മീഡിയയിൽ സെൻസറിംഗ് നടപ്പിലാക്കുന്നുവെന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ മയക്കുമരുന്നു കേസിൽ അറസ്റ്റിലായ നാണക്കേട്...

കെഎസ്ആർടിസി ബസ് റീഫർബിഷ്‌മെന്‍റ് പദ്ധതി : ആദ്യഘട്ടം പൂർത്തിയായ ബസുകളുടെ ഫ്ലാഗ് ഓഫ് ഗതാഗത...

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റിന്‍റെ നിലവാരം ഉയർത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും...

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...