മലപ്പുറം : പുതുപൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാര്‍ യാത്രക്കാരൻ മരിച്ചു. ഇന്നു പുലർച്ചെ അഞ്ചു മണിക്കായിരുന്നു അപകടം നടന്നത്. അപകടത്തിൽ കാർ പൂർണമായി തകർന്നു. ഇടുക്കി ചെറുതോണി സ്വദേശി ജോവിഷ് ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചെറുതോണി സ്വദേശികളായ രാജേഷ്, വിനോദ്, കാർ ഡ്രൈവർ രാജേഷ് എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്. പരിക്കേറ്റവരെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രി, എടപ്പാളിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഇടുക്കി സ്വദേശി മരിച്ചു
RECENT NEWS
Advertisment