രാമനഗര: ബംഗുളൂരു-മൈസൂർ എക്സ്പ്രസ് വേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കാറിന്റെ ഡ്രൈവർക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റു. ബംഗുളൂരുവിലെ ബൊമ്മസാന്ദ്ര സ്വദേശികളായ വിശ്വ (22), സൂര്യ (18) എന്നിവരാണ് മരിച്ചത്. ഡിപ്ലോമ കോഴ്സ് വിദ്യാർഥിയാണ് വിശ്വ. സൂര്യ രണ്ടാം വർഷ പ്രീ- യൂണിവേഴ്സിറ്റി വിദ്യാർഥിയുമാണ്. സുഹാസ് എന്നയാളാണ് കാർ ഓടിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി രാമനഗരയിലെ കെമ്പൈനദൊഡി ഗ്രാമത്തിന് സമീപം ബംഗുളൂരു-മൈസൂർ എക്സ്പ്രസ് വേയിൽ വച്ച് തെറ്റായ ദിശയിൽ വന്ന ട്രക്കുമായി ഇവരുടെ കാർ കൂട്ടിയിടിക്കുകയായിരുന്നു. സൂര്യയെയും വിശ്വയെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഹാസ് അപകടനില തരണം ചെയ്തതായി മുതിർന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.