രാഹുൽ ​ഗാന്ധിക്കെതിരെ പോസ്റ്റിട്ട ബിജെപി ഐടി സെല്ലിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ പോസ്റ്റുമായി രം​ഗത്തെത്തിയ ബിജെപി ഐടി സെല്ലിനെതിരെ കേസ്. കോൺ​ഗ്രസ് നേതാവിന്റെ പരാതിയിൽ ബെം​ഗളൂരു ഹൈ​ഗ്രൗണ്ട്സ് പോലീസാണ് കേസെടുത്തത്. രാഹുൽ ​ഗാന്ധിയുടെ വിദേശ പര്യടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിനെതിരെ കർണാടക ബിജെപിയുടെ എക്സ് പേജിലെ പോസ്റ്റ്. ‘ഓരോ തവണ രാഹുൽഗാന്ധി രാജ്യം വിടുമ്പോഴും നാട്ടിൽ ഒരു കുഴപ്പം സംഭവിക്കുന്നു’ എന്നായിരുന്നു പോസ്റ്റ്. #PahalgamTerroristAttack, #Hindus തുടങ്ങിയ ഹാഷ്‌ടാഗുകളും ഇതോടൊപ്പം പങ്കുവച്ചിരുന്നു.

ട്വീറ്റിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രം​ഗത്തെത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. കർണാടക പിസിസി ലീ​ഗൽ സെൽ മേധാവി സി.എം ധനഞ്ജയയാണ് പരാതി നൽകിയത്. രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ബിജെപി ഐടി സെൽ വ്യാജ വാർത്തകളും അധിക്ഷേപകരമായ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. ഭീകരാക്രമണത്തിൽ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാനും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിലെ പരാജയത്തിൽ നിന്ന് ശ്രദ്ധ മാറ്റാനും ബിജെപി നടത്തുന്ന ശ്രമമാണിതെന്നും ധനഞ്ജയ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...