മധുര : കൊടൈക്കനാല്‍ കാണാന്‍ ബൈക്കില്‍ പോയി മടങ്ങവെ കാറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. തമിഴ്നാട് മധുര ജില്ലയിലെ പനങ്കുടി സ്വദേശികളായ 21 ഉം 19 ഉം പ്രായമുള്ള യുവാക്കളാണ് മരിച്ചത്. ദിണ്ഡിഗല്‍ ജില്ലയിലെ നിലക്കോട്ടൈക്ക് അടുത്തുള്ള ശിലിക്കുവാര്‍പട്ടിയിലാണ് സംഭവം.
യുവാക്കളിലൊരാള്‍ ഇടിയുടെ ആഘാതത്തില്‍ സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധം ഉയര്‍ന്നു പൊങ്ങി റോഡിനു സമീപത്തെ വൈദ്യുത ലൈനില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. മറ്റൊരാള്‍ ചിതറിയ നിലയില്‍ പരിസരത്തെ പുല്‍പടര്‍പ്പിലും. ബൈക്കിന്റെ അമിതവേഗതയായിരുന്നു അപകടകാരണം. നിലക്കോട്ടൈ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.