കാര്‍ ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബാലരാമപുരം: അമിത വേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രികന്‍ തല്‍ക്ഷണം മരിച്ചു. പാപ്പനംകോട്, എസ്റ്റേറ്റ് റോഡില്‍ ജയരാജ് (39) മരിച്ചത്.

തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിന് പിന്നില്‍ അതേ ദിശയിലേക്ക് പോകുകയായിരുന്ന ആള്‍ട്ടോ കാര്‍ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന്‍ റോഡരികിലെ സ്ഥാപിച്ചിരുന്ന കമ്പി വേലിയില്‍ ശരീരമിടിച്ച്‌​ തല്‍ക്ഷണം മരിക്കുകയായിരുന്നു.

കാര്‍ കമ്പി വേലി തകര്‍ത്ത് നടപ്പാതയില്‍ കയറിനിന്നത്. കൈയ്യില്‍ പരിക്കേറ്റ് പ്ലാസ്റ്ററിട്ടിരുന്ന ഉദയകുമാറാണ് കാര്‍ ഓടിച്ചിരുന്നത്. സംഭവത്തില്‍ നിന്നും തല നാരിഴക്കാണ് മറ്റ് വാഹനയാത്രക്കാരും രക്ഷപ്പെട്ടതെന്ന് യാത്രക്കാര്‍ പറയുന്നു. ബാലരാമപുരം എസ്.ഐ വിനോദ് കുമാറും സംഘവുമെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...