പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കാർ ലോറിയും കൂട്ടിയിച്ച് അപകടം

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മന്ദിരം വാളിപ്ലാക്കൽ പടിക്ക് സമീപം പൊട്ടങ്കൽ പടിയിൽ കാറും ലോറിയും കൂട്ടിയിച്ച് അപകടമുണ്ടായി. അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവര്‍ പത്തനംതിട്ട അഴൂര്‍ സ്വദേശി അഭിജിത്ത്(30)നെ ആശുപതിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് 5.30ന് പത്തനംതിട്ട ഭാഗത്തു നിന്ന് വന്ന ലോറിയിൽ റാന്നി ഭാഗത്തു നിന്നെത്തിയ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും ലോറിയുടെ മുൻഭാഗവും തകരാറിലായിട്ടുണ്ട്.

തമിഴ്നാട്ടിൽ നിന്നും പാലുമായി വന്ന ലോറിയിലേക്ക് അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് സംഭവം കണ്ടയാത്രക്കാർ പറഞ്ഞു. കാര്‍ ലോറിയിലിടിക്കാതിരിക്കാന്‍ വലതു വശത്തേക്ക് വെട്ടിച്ച് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തില്‍ കാര്‍ വട്ടം തിരിഞ്ഞ് വന്ന ദിശയിലേക്ക് തിരിഞ്ഞാണ് നിന്നത്. സംസ്ഥാന പാതയുടെ നിർമ്മാണത്തിനു ശേഷം ഉതിമൂട് മുതൽ മന്ദമരുതി വരെയുള്ള ഭാഗങ്ങളിൽ അപകടം നിത്യസംഭവമാണ്. ഓരോ അപകടം ഉണ്ടാകുമ്പോഴും സംസ്ഥാന പാതയിലെ അപകടം നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവിശ്യപ്പെട്ടാലും പരിഹാരം ഇല്ലെന്നാണ് ആക്ഷേപം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...