ആലുവ : നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു. ബാങ്ക് കവല കടത്തുകടവ് റോഡില്‍ ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് അപകടം. കപ്രശേരി സ്വദേശി സുജിത്തിന്റെ കാറാണ് കത്തിയത്. മുന്‍ഭാഗം പാടെ കത്തി നശിച്ചു. ആലുവ ഫയര്‍ഫോഴ്‌സെത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമായിരിക്കാം തീ പിടിച്ചതെന്നാണ് ഫയര്‍ ഫോഴ്സ് അധികൃതര്‍ പറയുന്നത്. നാട്ടുകാരുടെ ഇടപെടല്‍ മൂലമാണ് വലിയ അപകടം ഒഴിവായത്. കാറിന് തീ പിടിച്ചത് കണ്ടപ്പോള്‍ തന്നെ നാട്ടുകാര്‍ ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചു. അതിനാലാണ് സമീപത്തെ കെട്ടിടങ്ങളിലേക്കും വാഹനങ്ങളിലേക്കും തീ പടരുന്നത് തടയാനായത്.
റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു
RECENT NEWS
Advertisment