സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കഴിഞ്ഞദിവസം എത്താന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും അരുണ്‍ വ്യക്തിപരമായ അസൗകര്യം അറിയിച്ചു. തുടര്‍ന്നാണ് ഇന്ന് ഹാജരായത്. സെക്രട്ടറിയറ്റിന് സമീപത്ത് അരുണ്‍ ബാലചന്ദ്രന്‍ എടുത്തു നല്‍കിയ ഫ്ളാറ്റിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞിട്ടാണ് ഫ്ളാറ്റ് എടുക്കാന്‍ സഹായിച്ചതെന്ന് അരുണ്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. പ്രതികള്‍ ഫ്ളാറ്റിലുണ്ടായിരുന്ന സമയത്ത് അരുണ്‍ അവിടെ സന്ദര്‍ശിച്ചിട്ടുണ്ടോ, പ്രതികളുമായി കൂടുതല്‍ അടുപ്പമുണ്ടോ തുടങ്ങിയ വിവരങ്ങളാണ് കസ്റ്റംസ് ആരായുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...